കാഞ്ഞങ്ങാട് : സ്റ്റിക്കർ കട്ട് ചെയ്യുന്നബ്ലേഡ് കൊണ്ട് യുവാക്കളെ ആക്രമിച്ചു. സംഭവത്തിൽ രണ്ട് പേർക്കെതിരെ പൊലീസ് നരഹത്യാ ശ്രമത്തിന് കേസെടുത്തു. ചെറുവത്തൂർ കാടങ്കോട് സ്വദേശികളായ എം.അബ്ദുൾ ലത്തീഫ് 31, എ.പി. മുഹമ്മദ് റാഷിദ് 30, എ.സി. ജാബിർ 36 എന്നിവർക്കാണ് പരിക്കേറ്റത്. ഷബീർ, ജമാൽ എന്നിവർക്കെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്. വൈകീട്ടാണ് അക്രമ സംഭവം. ലത്തീഫിനെ അക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് മറ്റുള്ളവർക്കും പരിക്കേറ്റത്. മുഖത്തും ഷോൾഡറിനു മുൾപ്പെടെ പരിക്കേറ്റു. മൂന്ന് വർഷം മുൻപുണ്ടായ അടിപിടിയിൽ ലത്തീഫിന് പങ്കുണ്ടെന്ന് പറഞ്ഞായിരുന്നു അക്രമമെന്ന് പറയുന്നു.
0 Comments