കാഞ്ഞങ്ങാട് : പള്ളിക്കര കല്ലിങ്കാലിൽ ഇന്ന് പുലർച്ചെ 3ന് രണ്ട് കാറുകളും എയ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് വാഹനങ്ങളും തകർന്നു. റിട്സ് കാറും ഇന്നോവയും എയ്സ് പിക്കപ്പുമാണ് അപകടത്തിൽ പെട്ടത്. കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്ന റിട്സും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വന്ന എയ്സിലും മറ്റൊരു കാറുമായും കൂട്ടിയിടിക്കുകയായിരുന്നു. ബോഡി കെട്ടാത്ത എയ്സ് പിക്കപ്പാണ് അപകടത്തിൽ പെട്ടത്. ഇതിൻ്റെ പിൻഭാഗം Sയറുകൾ ഊരി തെറിച്ചു. ഒരു കാറിൻ്റെ ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണമെന്ന് പറയുന്നു. മൂന്ന് വാഹനങ്ങളും തകർന്നു. ഗതാഗതതടസമുണ്ടായതിനെ തുടർന്ന് വാഹനങ്ങൾകല്ലിങ്കാലിലെയും പള്ളിക്കരയിലെയും യുവാക്കളെത്തി നീക്കി. ആർക്കും കാര്യമായ പരിക്കില്ല.
0 Comments