കാഞ്ഞങ്ങാട് : പാണത്തൂർസംസ്ഥാന പാത ഇരിയയിൽ കാറ്റിലും മഴയിലും
വൻ മരം പൊട്ടിവീണു.
ഇതോടെ ഏറെനേരം ഗതാഗത തടസമുണ്ടായി. ഇരിയ ടൗണിന് സമീപത്താണ് മരം വീണത്. രാത്രിയുണ്ടായ ശക്തമായ കാറ്റിലും
വേനൽ മഴയിലുമാണ് മരം വീണത് എട്ടരയോടെയാണ് സംഭവം. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് നിന്നും
അഗ്നിരക്ഷാസേനയെത്തി
മരം മുറിച്ചു നീക്കി .കോടോം ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ദാമോദരന്റെ നേതൃത്വത്തിൽ നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. വൈദ്യുതി കമ്പികളിലേക്ക് മുകളിലേക്കും മരം വീണു. വൈദ്യുതി വിതരണത്തിൽ തടസമുണ്ടായി.
0 Comments