കാഞ്ഞങ്ങാട് : നിയന്ത്രണം തെറ്റി ഡിവൈഡറിൽ ഇടിച്ച് കയറിയ കാറിൽ ലോറിയിടിച്ചു. ഇന്ന് വൈകീട്ട് 6 മണിയോടെ കോട്ടച്ചേരി പെട്രോൾ പമ്പിന് സമീപമാണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തേക്ക് വന്ന കാർഡിവൈഡറി ലിടിച്ചു. പിന്നാലെഇതേ ദിശയിൽ വന്ന പാർസൽ ലോറി കാറിലിടിക്കുകയായിരുന്നു. ഏറെ നേരം ഗതാഗതം സ്തംഭിച്ചു. പൊലീസെത്തി ഇരുവാഹനങ്ങളും ഹോസ്ദുർഗ് സ്റ്റേഷനിലേക്ക് മാറ്റിയതോടെയാണ് ഗതാഗതം സുഗമമായത്.
0 Comments