Ticker

6/recent/ticker-posts

ലഹരി പിടിക്കാൻ വനിത പൊലീസും രണ്ട് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് :ലഹരി പിടിക്കാൻ പിങ്ക് പൊലീസും രംഗത്തിറങ്ങി. ബേക്കലിൽ
 രണ്ട് പേർക്കെതിരെ കേസ് റജിസ്ട്രർ ചെയ്തു. ബേക്കൽ കുന്നിൽ പാൻ മസാലയുമായി ഒരാളെ പിങ്ക് പൊലീസ് പിടികൂടി. ഉത്തർപ്രദേശ് സ്വദേശി സുനിൽ ചൗഹാനെ 24 യാണ് പിടികൂടിയത്. 51 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തി. എ. എസ്. ഐഷൈലജ, സിവിൽ ഓഫീസർ അപർണയുമാണ് പിടികൂടിയത്. വിവരമറിഞ്ഞ് എസ്.ഐ എം.വി. രാജനും സ്ഥലത്തെത്തി. ബേക്കൽ ജംഗ്ഷനിൽ ബസ് സ്റ്റോപ്പിനടുത്ത് ലഹരി വിൽപ്പന നടത്തിയ ഒരാളെ കൂടി പിടികൂടി കേസെടുത്തു. ഉത്തർപ്രദേശ് സ്വദേശി അരുൺ സിംഗിനെ 32 യാണ് പിടികൂടിയത്. എസ്. ഐ ബാവ അക്കരക്കാരൻ്റെ നേതൃത്വത്തിലാണ് പാൻ മസാല പാക്കറ്റുകൾ പിടികൂടിയത്.
Reactions

Post a Comment

0 Comments