Ticker

6/recent/ticker-posts

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം സ്വകാര്യ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം, കൊലക്കുറ്റത്തിന് കേസെടുക്കണം: എം. എൽ. എ

കാഞ്ഞങ്ങാട് ; നോർത്ത് കോട്ടച്ചേരി പത്മ ക്ലീനിക്കിൽ പ്രസവത്തിന് പ്രവേശിക്കപ്പെട്ട ചേറ്റുകുണ്ടിലെ ഗൾഫുകാരൻ സാഗറിന്റെ ഭാര്യ ദീപയും നവജാതശിശുവും മരിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ടുകൊണ്ടും ഡോക്ടർ രേഷ്മയ്ക്കെതിരെ കൊലകുറ്റത്തിന് കേസ് എടുക്കണമെന്നും ഡോക്ടർ പ്രസവ ചികിത്സ നടത്താൻ പാടില്ലായെന്നാവശ്യപെട്ടുകൊണ്ടും  ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്മ ആശുപത്രിക്ക്‌ മുന്നിൽ ഇന്ന് വീണ്ടും ബഹുജന പ്രതിഷേധ ധർണ നടത്തി.
   സി. എച്ച്. കുഞ്ഞമ്പു എം എൽ എ ധർണാസമരം ഉദ്ഘടനം ചെയ്തു. സംഭവത്തിൽ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് എം.എൽ.എ ആവശ്യപെട്ടു. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റും ആക്ഷൻ കമ്മിറ്റി ചെയർമാനുമായ ‌ എം. കുമാരൻ അധ്യക്ഷനായി. ആക്ഷൻ കമ്മിറ്റി കൺവീനർ പ്രശാന്ത് മുക്കൂട്, വർക്കിങ് ചെയർമാൻ നാസ്‌നിം ബഹാവ് ആക്ഷൻ കമ്മിറ്റി ട്രഷറർ സുകുമാരൻ പൂച്ചക്കാട്, വിവിധ രാഷ്ട്രീയ പ്രതിനിധികളായ ഹക്കീം കുന്നിൽ, ഷൈനി മോൾ എൻ. ശശികുമാർ, പി. കെ. അബ്ദുൾ റഹ്മാൻ മാസ്റ്റർ, പി. കെ. അബ്ദുള്ള, സത്യൻ പൂച്ചക്കാട്, ടി. പി. അബ്ദുൾ റഹ്മാൻ ഹാജി,, അബ്ബാസ്  തെക്കുപുറം  സംസാരിച്ചു.
Reactions

Post a Comment

0 Comments