കാഞ്ഞങ്ങാട് :ഉമ്മ മരിച്ച് ഒരാഴ്ചക്കിടെ മകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പള്ളിക്കര കല്ലിങ്കാലിലെ കുഞ്ഞബ്ദുള്ളയുടെ മകൻ ഇല്യാസ് 44 ആണ് മരിച്ചത്. പൂച്ചക്കാട് അരയാൽ തറയായിരുന്നു താമസം. ഭാര്യയും മൂന്ന് മക്കൾ ഉണ്ട്. ഖബറടക്കം ഇന്ന് രാത്രി കല്ലിങ്കാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. എൻ. വൈ. എൽ ജില്ലാ വൈസ് പ്രസിഡൻ്റ് അബൂബക്കർ പൂച്ചക്കാടിൻ്റെ സഹോദരനാണ്.
0 Comments