ബിഹാർ സ്വദേശികളായ ഇബ്രാൻ ആലം, മുഹമ്മദ് മാലിക്, മുഹമ്മദ് ഫാറൂഖ്, ആസാം സ്വദേശി ധനഞ്ജയ് ബോറ എന്നിവരെയാണ് കർണാടക പൊലീസ് പിടികൂടിയത്.
സംഘം
കവർച്ച നടത്തിയതിന് ശേഷം കാറിൽ കർണാടകയിലേക്ക് കടക്കുകയായിരുന്നു .
ഏച്ചിക്കാനത്തെ ജാസ് ഗ്രാനൈറ്റ് അഗ്രിഗേറ്റ്
പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ സ്
റ്റോക്ക് യാർഡിൻ്റെ
മാനേജർ കോഴിക്കോട് മരുതോം കര സ്വദേശി പി പി . രവീന്ദ്രനെ 56 ആക്രമിച്ച് പത്ത് ലക്ഷത്തി ഇരുപതിനായിരം രൂപ കവർന്ന പ്രതികളാണ് രാത്രി വൈകി കർണാടകയിൽ പിടിയിലായത്. ക്രഷർ പൂട്ടി കല്യാൺ റോഡിലെ താമസ സ്ഥലത്തേക്ക് പോകാൻ ഓട്ടോ കാത്ത് നിൽക്കവെ ഇന്നലെ
വൈകീട്ട് സംഘം തോക്ക് ചൂണ്ടിയ ശേഷം ചവിട്ടി വീഴ്ത്തി പണം കവർന്ന് രക്ഷപെടുകയായിരുന്നു. ഏച്ചിക്കാനത്തെ കളക്ഷൻ തുകയായ രണ്ടര ലക്ഷം രൂപയും വെള്ളരിക്കുണ്ട് യാർഡിലെ 770000 രൂപയും മൊ
ബൈൽ ഫോണും ഷോൾഡർ ബാഗിൽ സൂക്ഷിച്ചതായിരുന്നു. പിന്നിലൂടെ നടന്നു വന്ന പ്രതികൾ ഷർട്ടിൻ്റെ കോളറിൽ പിടിച്ചു മുറുക്കി തോക്ക് ചൂണ്ടി ചവിട്ടി വീഴ്ത്തി പണവുമായി രക്ഷപെടുകയായിരുന്നു.
അന്യ സംസ്ഥാനക്കാരാണ് പ്രതികളെന്ന് ആദ്യമെ സൂചനയുണ്ടായിരുന്നു. കൃത്യം നടത്തി കാഞ്ഞങ്ങാട് എത്തിയ പ്രതികൾ ഇവിടെ നിന്നും മംഗലാപുരത്തെത്തുകയായിരുന്നു. മംഗലാപുരത്ത് നിന്നു മാണ് കർണാടക പൊലീസ് പ്രതികളെ കുടുക്കിയത്. കർണാടക പൊലീസ് പിടികൂടിയ പ്രതികളെ ഹോസ്ദുർഗ് പൊലീസിന്
0 Comments