കാഞ്ഞങ്ങാട്:പുല്ലൂർ പെരിയ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ കീഴിലുള്ള അമ്മ ജെ എൽ ജി അംഗങ്ങൾ കുടുംബശ്രീ ജില്ലാ മിഷന്റെ സഹായത്താൽ നാലാം വാർഡ് തന്നി ത്തോട് വയലിൽ അഞ്ചേക്കർ സ്ഥലത്ത് നടത്തിയ തണ്ണിമത്തൻ കൃഷിയിൽ നൂറുമേനി വിളവ്. കെ. സവിത്രി, പി. സജന, വി. റീന, ബി. ഭാരതി എന്നിവർ ചേർന്നാണ് കൃഷി നടത്തിയത്.പഞ്ചായത്ത് പ്രസിഡന്റ് സി. കെ. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു, കുടുംബശ്രീ ഡിഎംസി സി. എച്ച്. ഇഖ്ബാൽ ആദ്യ വിൽപ്പന ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ വി. വി. സുനിത അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ പി. അംബീക, പി. മനീഷ കുമാരി സംസാരിച്ചു.സിഡിഎസ് മെമ്പർ പി. നീഷ സ്വാഗതം പറഞ്ഞു. ജില്ലാ മിഷൻ ജീവനക്കാർ,സിഡിഎസ് അംഗങ്ങൾ,കുടുംബശ്രീ അംഗങ്ങൾ നാട്ടുകാർ പങ്കെടുത്തു.
0 Comments