Ticker

6/recent/ticker-posts

യുവ കോൺഗ്രസ് നേതാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കാഞ്ഞങ്ങാട് : ഉദുമ മേല്‍ബാര കിഴക്കേക്കരയിലെ സി.അരവിന്ദാക്ഷന്‍ 44 ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി.

യൂത്ത് കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും മുന്‍ ഉദുമ മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറിയുമാണ്. ഇന്ന് രാത്രി ആദ്യം ഉദുമയിലെ സ്വകാര്യാശുപത്രിയിലും തുടര്‍ന്ന് നില ഗുരുതരമായതിനെ തുടര്‍ന്ന് കാസര്‍കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുള്ള നേതാക്കളും മന്ത്രിമാരും കാസര്‍കോട്ടെത്തിയാല്‍ വാഹനങ്ങളുടെ സാരഥിയായിരുന്നു സി.അരവിന്ദാക്ഷന്‍. പിതാവ്: പരേതനായ കറുവന്‍. മാതാവ്: പരേതയായ മാണിക്കം. ഭാര്യ: സുനിത. മക്കള്‍: ഷാന്‍വി, ആമി. സഹോദരങ്ങള്‍: വിനോദന്‍, സുലോചന സുഗന്ധി, സുനിത.
Reactions

Post a Comment

0 Comments