Ticker

6/recent/ticker-posts

മയക്ക്മരുന്നുമായി നാല് പേർ അറസ്റ്റിൽ ഏഴ് ലക്ഷം രൂപയും വാഹനവും പിടികൂടി

കാസർകോട്: മൂന്ന്  ഇടങ്ങളിലായി പൊലീസ് നടത്തിയ ലഹരി വേട്ടയിൽ
കർണാടക സ്വദേശിയടക്കം 4 പേർ പൊലീസ് പിടിയിൽ.
 ഒപ്പറേഷൻ ഡി ഹണ്ടിൻ്റെ ഭാഗമായി  മഞ്ചേശ്വരം പൊലീസ് നടത്തിയ റെയ്ഡിൽ ആണ് പ്രതികൾ  പിടിയിലായത്. ഇവരിൽ നിന്നും 25 ഗ്രം ' എം ഡി എം എ യും എം ഡി എം എ വില്പന നടത്തിയ വകയിൽ ലഭിച്ച 7 ലക്ഷം രൂപയും വാഹനവും പിടിച്ചെടുത്തു. ബംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിച്ചുവരുന്ന ലഹരി മാഫിയയിലെ പ്രധാന കണ്ണികളാണ് പിടിയിലായവർ. കുഞ്ചത്തൂർ ഉദ്യാവാർ മാട
അല്ലാം ഇക്ബാൽ 25, ഉപ്പള ശാരദ നഗറിലെ
 മുഹമ്മദ് ഫിറോസ് 22,കുഞ്ചത്തൂർ മാട
അൻവർ അലിക്കുട്ടി 36
കർണാടക സ്വദേശിയായ മുഹമ്മദ് മൻസൂർ എന്നിവരാണ് പിടയിലായത്. പിടിയിലായ കർണാടക സ്വദേശി കർണാടക കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയയിലെ പ്രധാന കണ്ണിയാണ് .  അൻവർ വിദേശത്ത് നിന്ന് വന്ന് നാട്ടിൽ മാസങ്ങളായി ലഹര വില്പന നടത്തുകയായിരുന്നു . പ്രതികളെല്ലാം ആഡംബര ജീവിതത്തിനും ലഹരി ഉപയോഗത്തിനും വേണ്ടിയാണ് ലഹരി വില്പന സജീവമാക്കിയത്. ഇവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചതിൽ കേരള - കർണാടക കേന്ദ്രകരിച്ചുള്ള പ്രധാന മാഫിയകളെ കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേർ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.
ജില്ലാ പൊലീസ് മേധാവി ഡി. ശ്രീമതി ശില്പയുടെ മേൽനോട്ടത്തിൽ കാസർകോട് ഡിവൈ എസ് പി സുനിൽ കുമാറിന്റെ നിർദ്ദേശ പ്രകാരം മഞ്ചേശ്വരം ഇൻസ്പെക്ടർ അനൂപ്  കുമാർ  , സബ് ഇൻസ്പെക്ടർ മാരായ രതീഷ് ഗോപി, ഉമേഷ്, എ എസ് ഐ മധുസൂധനൻ , സീനിയർ സിവിൽ  ധനേഷ്, രാജേഷ്, അബ്ദുൾ സലാം , അബ്ദുൾ ഷുക്കൂർ,  നിജിൻ കുമാർ, രജീഷ് കാട്ടാമ്പള്ളി, സന്ദിപ് , അനീഷ് കുമാർ , സോണിയ എന്നിവർ ആണ് പ്രതികളെ സമർത്ഥമായി പിടികൂടിയത്.
Reactions

Post a Comment

0 Comments