കാഞ്ഞങ്ങാട് :പുതിയ കോട്ട പള്ളിക്ക്
സമീപം ഇന്ന് ഉച്ചക്ക്
വൻ മരം പൊട്ടി
വീണു. റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ട് സ്വിഫ്റ്റ് കാറുകൾ തകർന്നു. മഖാമിന് സമീപത്തെ വലിയ ആൽമരമാണ് പാടെ പൊട്ടിവീണത്. വ്യാപാര സ്ഥാപനങ്ങളും വീടുകളും സമീപത്തുണ്ടെങ്കിലും മറ്റ് അപകടങ്ങൾ ഒഴിവായി. വഴിയാത്രക്കാർ ഇല്ലാതിരുന്നത് വലിയ അപകടങ്ങൾ ഒഴിവാക്കി. ഫയർഫോഴ്സെത്തി മരം മുറിച്ചുമാറ്റി തുടങ്ങി.
0 Comments