കാഞ്ഞങ്ങാട് :അടി നടക്കുന്നതായി വിവരം ലഭിച്ചെത്തിയ പൊലീസിന് കിട്ടിയത് മുക്കാൽ കിലോയോളം കഞ്ചാവ് . മടക്കര പാലത്തിനടുത്ത് അടി നടക്കുന്നതായി വിവരം ലഭിച്ചെത്തിച ന്തേര എസ്.ഐ കെ പി . സതീഷുംപാർട്ടിയുമാണ് കഞ്ചാവ് പിടികടിയത്. രാത്രി 9.30 മണിക്ക് ഇതര സംസ്ഥാനക്കാർ അടി നടത്തുന്നതായ റിഞ്ഞാണ് പൊലീസെത്തിയത്. പൊലീസിനെ കണ്ട ഉടൻ ഒരു യുവാവ് ഓടി. പിന്തുടർന്ന് ബലപ്രയോഗത്തിലൂടെ കീഴ്പെടുത്തിയപ്പോഴാണ് കവറിൽ കരുതിയ 700 ഗ്രാം കഞ്ചാവ് പൊതികളാക്കി സൂക്ഷിച്ച നിലയിൽ കണ്ടത്. ചില്ലറ വിൽപ്പനക്ക് സൂക്ഷിച്ചതായിരുന്നു കഞ്ചാവ് . ഒറീസ കേന്ദ്രപ്പാറയിലെ പത്മ ലോചൻഗിരി 42 ആണ് കഞ്ചാവുമായി പിടിയിലായത്.
0 Comments