Ticker

6/recent/ticker-posts

ചെർക്കളയിൽ കട തല്ലി തകർത്തു അക്രമം അഞ്ച് പേർക്കെതിരെ വധശ്രമത്തിന് കേസ്

കാഞ്ഞങ്ങാട് :ചെർക്കളയിൽ കട തല്ലി തകർക്കുകയും യുവാവിനെ വെട്ടി കൊല്ലാനും ശ്രമം. സംഭവത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ചെർക്കളയിലെ മൊബിസ്ട്രീറ്റ് കടയാണ് ഇന്നലെ
വൈകീട്ട് ഒരു സംഘം അടിച്ചു തകർത്തത്. കട ഉടമ ബംബ്രാണി നഗറിലെ കെ.ആർ. അസൈനാർ 26,സുഹൃത്ത് ചെർക്കളയിലെ സെയ്ഫുദ്ദീൻ 20 എന്നിവരെയാണ് ആക്രമിച്ചത്. സയ് ഫുദ്ദീനെ വാക്കത്തി കൊണ്ട് വെട്ടുന്ന സമയം ഒഴിഞ്ഞ് മാറിയില്ലായിരുന്നുവെങ്കിൽ മരണം സംഭവിക്കുമായിരുന്നുവെന്നാണ് കേസ്.
ചെർക്കള സ്വദേശികളായ നൗഫൽ, ഇബ്രാഹീം, അറഫാത്ത് , അബ്ദുൾ റാഫി, തൻവീർ എന്നിവർക്കെതിരെ മാണ് വിദ്യാനഗർ പൊലീസ് കേസെടുത്തത്. പരാതിക്കാരൻ അ
സൈനാർ കേസിലെ ഒന്നാം പ്രതിയായ നൗഫലിൻ്റെ കടക്ക് മുന്നിൽ കാർ പാർക്ക് ചെയ്ത വിരോധമാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു.
ചെർക്കളയിൽ കട അടിച്ചു തകർക്കുകയും കട ഉടമയെയും  ജീവനക്കാരെയും  ആക്രമിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച്  ഇന്ന് വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ ഒരു മണി വരെ ചെർക്കളയിൽ ഹർത്താൽ ആചരിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്.   കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെർക്കള യൂണിറ്റ്  അടിയന്തര സെക്രട്ടറിയേറ്റ് യോഗം വിളിച്ചുചേർത്ത് അക്രമത്തിനെതിരെ ശക്തമായ  പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരം അക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് യൂണിറ്റ് സെക്രട്ടറിയേറ്റ് യോഗം  പൊലീസിനോട്  ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ സെക്രട്ടറി ബി. എം .ശരീഫ് യൂണിറ്റ് പ്രസിഡന്റ് കെ.എ .മുഹമ്മദ് കുഞ്ഞി ജനറൽ സെക്രട്ടറി സിദ്ദീഖ് ഫാത്തിമാസ് ട്രഷറർ മഹ്മൂദ് ആദിത്യ, വൈസ് പ്രസിഡണ്ട്മാരായ നവാസ് സന, സാദിക്ക് നെക്കര സെക്രട്ടറിമാരായ ഹുസൈൻ എടനീർ, ബഷീർ  ജില്ല കൗൺസിൽ അംഗം മുത്തലിബ് ബേർക്ക സംബന്ധിച്ചു.
ചെർക്കളയിലെ മുഴുവൻ വ്യാപാരികളും  കടയടച്ചുകൊണ്ട് പ്രതിഷേധത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടു.
Reactions

Post a Comment

0 Comments