കാഞ്ഞങ്ങാട് : കടക്കുള്ളിൽ കയറിയ പേപ്പട്ടി സ്ത്രീയെ കടിച്ചു. കാലിച്ചാനടുക്കത്ത് ഇന്ന് ഉച്ചക്കാണ് സംഭവം. ഇവിടെ മൂന്ന് പേർക്ക് പട്ടിയുടെ കടിയേറ്റു. കാലിച്ചാനടുക്കത്തെ സിറ്റി സ്റ്റോർസ് ഉടമ ഭാസ്ക്കരൻ്റെ ഭാര്യ രമണി 55 യെ 11 മണിയോടെ ഇവരുടെ കടക്കുള്ളിൽ കയറി കടിക്കുകയായിരുന്നു. കാലിന് കടിയേറ്റ ഇവരെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊട്ട് പിന്നാലെ ബസ് സ്റ്റോപ്പിന് സമീപം നിൽക്കുകയായിരുന്ന എസ്.എൻ.ഡി.പി കോളേജിന് സമീപത്തെ തങ്കച്ചനും 62 കടിയേറ്റു. നടന്ന് പോവുകയായിരുന്ന വിളക്കോടിലെ പാപ്പച്ചനെയും 60 നായകടിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ആന പെട്ടി ഭാഗത്തും ഒരാളെ കടിച്ചതായി വിവരമുണ്ട്.
കാലിച്ചാനടുക്കം ഭാഗത്ത് ഓടി നടക്കുന്ന പേപ്പട്ടി നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഇതിനെ പിടികൂടാനായിട്ടില്ല.
0 Comments