Ticker

6/recent/ticker-posts

കഞ്ചാവ് നാല് പേർ പിടിയിൽ പൂഴികടത്തിയ എട്ട് ലോറികൾ കസ്റ്റഡിയിൽ

കാസർകോട്:കഞ്ചാവ്
കൈവശം വെക്കുകയും ഉപയോഗിക്കുകയും ചെയ്ത നാല് പേർ ഒറ്റ ദിവസം രാത്രി കുമ്പള പൊലീസിൻ്റെ പിടിയിൽ. പൂഴികടത്തിയ എട്ട് ലോറികൾ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി മാത്രം രണ്ട് ലോറികൾ കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തു. ദിവസങ്ങൾക്കുള്ളിൽ ടോറസ് ലോറികളും ടിപ്പറുകളടക്കം ലോറികളാണ് പൂഴ മണലുമായി കുമ്പള പൊലീസ് പിടികൂടി കേസെടുത്തത്. കുമ്പള പൊലീസ് പരിധിയിലെ വിവിധ ഭാഗങ്ങളിൽ നിന്നുമാണ് കഞ്ചാവ് ഉപയോഗിച്ച വരും കൈവശം വെച്ചവരും പിടിയിലായത്. തുടർന്നും കർശന നടപടിയുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ കെ.പി. വിനോദ് കുമാർ, എസ്.ഐ ശ്രീജേഷ്, എ.എസ്.ഐ മനോജ്, പൊലീസുകാരായ ചന്ദ്രൻ, കിഷോർ എന്നിവർ ചേർന്നാണ് പിടികൂടിയത്.
Reactions

Post a Comment

0 Comments