മധൂർ പട്ളയിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഹാരിസിനെ 45 തിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ചിത്താരി ജമാഅത്ത് ഹയർ സെക്കൻ്ററി സ്കൂളിന് സമീപത്തു വെച്ചാണ് പിടികൂടിയത്. ലഹരിയുമായി ഓട്ടോ നിർത്തിയിട്ടതായി നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. എസ്. ഐ ടി . അഖിലിൻ്റെ നേതൃത്വത്തിൽ പൊലീസ് എത്തി ഓട്ടോയും ഏഴ് ചാക്കുകളിൽ നിറച്ചിരുന്ന ലഹരി പാക്കറ്റുകളും ഹോസ്ദുർഗ് സ്റ്റേഷനിലേക്ക് മാറ്റി. മംഗലാപുരത്ത് നിന്നും കാഞ്ഞങ്ങാട്ടേക്ക് വിൽപ്പനക്ക് കൊണ്ട് വരികയായിരുന്നു. കൂൾ ലിപ് , ഹാൻസ് , വിമൽ, ചൈനി, മാരുതി , മധു, രാജശ്രീ , ഡബിൾ ബ്ലാക്ക് ഉൾപെടെ പേരുകളിലുള്ളതാണ് ഇവ. 10 രൂപ മുതൽ 300 രൂപ വരെ ഓരോ പാക്കറ്റിനും വിലയുണ്ട്.
0 Comments