കാഞ്ഞങ്ങാട് :വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച കാഞ്ഞങ്ങാട് ഫയർ ഫോഴ്സിലെ അസി. സ്റ്റേഷൻ ഓഫീസർ കെ. എ. മനോജ് കുമാർ 26 വർഷത്തിന് ശേഷം പടിയിറങ്ങി.
വിശിഷ്ട സേവനത്തിന് പുറമെ സുത്യർഹ സേവനത്തിനും രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിരുന്നു. ഗ്രേഡ് എ . എസ് .ടി . ഒ ആയാണ് വിരമിക്കൽ. ഭാര്യ:
ബിന്ദുമോൾ.
മക്കൾ : റിഷികേശ്, ഷാരോൺ .
കാഞ്ഞങ്ങാട് അഗ്നിരക്ഷാ നിലയം റിക്രിയേഷൻ ക്ലബ്ബ് യാത്രയയപ്പ് നൽകി . നഗരസഭ ചെയർപേഴ്സൺ കെ. വി. സുജാത ഉദ്ഘാടനം ചെയ്തു.
0 Comments