നീലേശ്വരം :യുവാവിൻ്റെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് 234000രൂപ തട്ടിയെടുത്തെന്ന പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കിനാനൂർ ചെന്നക്കോടിലെ കെ.ഹരിഹരൻ്റെ 42 പരപ്പ കാനറ ബാങ്ക് ശാഖയിലെ അകൗണ്ട് ഹാക്ക് ചെയ്താണ് അജ്ഞാതൻ പണം തട്ടിയെടുത്തത്. പ്രതിയുടെ അകൗണ്ടാണെന്ന് ബാങ്കിനെ തെറ്റിദ്ധരിപ്പിച്ച് ആൾമാറാട്ടം നടത്തിയായിരുന്നു പണം തട്ടിയെടുത്തത്. കഴിഞ്ഞ ദിവസം ഉച്ചക്കാണ് പണം നഷ്ടപ്പെട്ടത്. പ്രതിയുടേതെന്ന് കരുതുന്ന രണ്ട് അക്കൗണ്ടുകളിലേക്കായിരുന്നു പണം മാറ്റിയത്.
0 Comments