Ticker

6/recent/ticker-posts

കാസർകോട്ടെ ഡോക്ടറുടെ രണ്ട് കോടി 23 ലക്ഷം രൂപ തട്ടിയ പ്രതി രാജസ്ഥാനിൽ അറസ്റ്റിൽ, യുവാവിനെ പിടികൂടിയത് അഞ്ച് ദിവസത്തെ കഠിന പ്രയത്നത്തിനൊടുവിൽ 99 ഏക്കർ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന ആശുപത്രിക്കുള്ളിൽ നിന്നും, കാസർകോട്ടെ പൊലീസിനെ തടഞ്ഞു

കാസർകോട്:ഡോക്ടറിൽ നിന്നും രണ്ട് കോടി 23 ലക്ഷം തട്ടിയ കേസിലെ പ്രതിയെ അഞ്ച് ദിവസത്തെ കഠിന  പരിശ്രമത്തിനൊടുവിൽ രാജസ്ഥാനിൽ നിന്നും പിടികൂടി കാസർകോട് സൈബർ ക്രൈം പൊലീസ്. ജോധ്പൂർ സ്വദേശി
 സുനിൽ കുമാർ ജെൻവർ24 ആണ്   കാസർകോട് സൈബർ ക്രൈം പൊലീസ് പിടിയിലായത്. രാജസ്ഥാനിലെ ജോധ്പുരിൽ നിന്നാണ് പിടികൂടിയത് . ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി അന്വേഷണത്തിന് നേതൃത്വം നൽകി. അന്വേഷണ സംഘത്തിലെ  സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ എം.വി. ശ്രീദാസൻ, എഎസ് ഐ പ്രശാന്ത് , സീനിയർ സിവിൽ  ഓഫീസർമാരായ നാരായണൻ, ദിലീഷ് ഏന്നിവർ  രാജസ്ഥനിൽ എത്തി ശാസ്ത്രി നഗർ പൊലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ
 കേരളത്തിൽ എത്തിച്ചു. പ്രതിയെ  ബാങ്കിൽ നൽകിയ രാജസ്ഥാനിലെ അഡ്രസ്സിൽ എത്തിയപ്പോൾ കുറ്റ കൃത്യത്തിന് ശേഷം താമസം മാറിയതായി മനസിലായി. കൂടുതൽ അന്വേഷണം നടത്തിയതയോടെ ഭാഗസ്ഥനി പൊലീസ് സ്റ്റേഷൻ പരിധിയിലെ സെക്ടർ അഞ്ചിൽ വാടകയ്ക്ക് താമസിക്കുകയാണെന്ന വിവരം ലഭിച്ചു.  വാടകവീട് തേടിപ്പിടിച്ച് അന്വേഷണ നടത്തിയെങ്കിലും ഈ വീട് പൂട്ടിയിട്ട നിലയിലായിരുന്നു.  അയൽവാസികളോടും മറ്റും അന്വേഷണം നടത്തി. പ്രതിയുടെ അച്ഛന് സുഖമില്ലാതെ ജോധ്പൂരിലുള്ള ഏതോ ആശുപത്രിയിൽ ചികിത്സയിലാണ് എന്നറിഞ്ഞ പൊലീസ്, ജോധ്പൂരിലെ പ്രധാനപ്പെട്ട ആശുപത്രികൾ കേന്ദ്രീകരിച്ച് തുടർ അന്വേഷണം നടത്തി. പ്രതിയുടെ അച്ഛൻ ജോധ്പൂരിലെ  ഏറ്റവും വലിയ 99 ഏക്കറിൽ വ്യാപിച്ചു കിടക്കുന്നതുമായ ശാസ്ത്രി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള എം.ഡി.എം  ആശുപത്രിയിൽ ചികിത്സയിൽ ആണെന്ന് മനസ്സിലാക്കി. രണ്ട് ദിവസത്തെ കഠിന പരിശ്രമത്തിനൊടുവിൽ പ്രതിയെ ആശുപത്രിയിൽ നിന്നും കണ്ടെത്തുകയായിരുന്നു.
പ്രതിയെ പിടികൂടിയ  കേരള പൊലിസിനെ തടയാൻ ശ്രമമുണ്ടായി. ബന്ധുക്കളുടെയും നാട്ടുകാരുടെയും ഇടയിൽ നിന്നും ശാസ്ത്രി നഗർ പൊലീസിന്റെ സഹായത്തോടെ പോലീസ്  ഉദ്യോഗസ്ഥരുടെ സഹായത്തോടെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു കാസർകോട്ടെത്തിക്കു 
കയുമായിരുന്നു. 18  ലക്ഷം രൂപ പ്രതിയുടെ അക്കൗണ്ടിൽ എത്തിയതും ചെക്ക് ഉപയോഗിച്ച പിൻവലിക്കുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.  മറ്റ് പ്രതികളുടെ അക്കൗണ്ടുകളിൽ നിന്നുമായി ആകെ 13 ലക്ഷത്തോളം രൂപ  തിരികെ പിടിച്ചെടുത്ത്  പരാതിക്കാരന് വിട്ടു കൊടുത്തിരുന്നു.   സംഘത്തിലെ  പ്രധാന  പ്രതികളിൽ ഒരാളായ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി നിരവധി ഓൺലൈൻ തട്ടിപ്പു കേസുകളിൽ പ്രതിയായ പിടികിട്ടാപുള്ളി പയ്യന്നുർ സ്വദേശി മുഹമ്മദ് നൗഷാദി45 നെ  സൈബർ പൊലീസ് പിടികൂടി ജയിലിലാണ്.
ജില്ലാ പൊലീസ് മേധാവി ഡി. ശില്പയുടെ മേൽനോട്ടത്തിൽ  ഡി വൈ എസ് പി സുനിൽ കുമാർ  നേതൃത്വത്തിൽ എസ് ഐ ശ്രീദാസ് , എ എസ് ഐ പ്രശാന്ത് ,  നാരായണൻ ,ദിലീഷ്   എന്നിവരാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ ചോദ്യം ചെയ്തു. കേസിൽ ഉൾപ്പെട്ട കൂടുതൽ പ്രതികളെ കുറി 5 സൂചന ലഭിച്ചിട്ടുണ്ട്.
Reactions

Post a Comment

0 Comments