Ticker

6/recent/ticker-posts

21 വയസുകാരൻ്റെ മൃതദേഹം ചന്ദ്രഗിരി പുഴയിൽ

കാസര്‍കോട്: ഇന്നലെ രാത്രി 8 മണി മുതൽ കാണാതായ
21 വയസുകാരൻ്റെ മൃതദേഹംചന്ദ്രഗിരിപ്പുഴയില്‍ കണ്ടെത്തി. ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി.  തളങ്കര തെരുവത്തെ കുഞ്ഞിക്കോയയുടെ മകനൻ ചൗക്കി അക്കരകുന്ന് താമസിക്കുന്ന അച്ചാക്കു എന്ന് വിളിക്കുന്  സക്കറിയ 21 യുടെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്.പള്ളിക്ക് സമീപം പുഴയില്‍ വള്ളിപടര്‍പ്പുകള്‍ക്ക് ഇടയില്‍ കുരുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ രാത്രി സക്കറിയയുടെ സ്‌കൂട്ടി ചന്ദ്രഗിരി പാലത്തില്‍  കണ്ടെത്തിയിരുന്നു. പുഴയില്‍ ചാടിയതായുള്ള സംശയത്തെ തുടർന്ന് രാത്രി ഫയര്‍ഫോഴ്‌സ്  തിരച്ചില്‍ നടത്തിയെങ്കിലും  കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്ന് രാവിലെ  നടത്തിയതി രച്ചലിലാണ് മൃതദേഹം കിട്ടിയത്. പൊലീസും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം  ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്നലെ രാത്രി വീട്ടിൽ നിന്നും ഇറങ്ങി പോയ അനുജനെ
കാൺമാനില്ലെന്ന സഹോദരൻ
സൈനുൽ ആബിദി 26ൻ്റെ പരാതിയിൽ കാസർകോട് പൊലീസ് കേസെടുത്തിരുന്നു.
മാതാവ്: ഫൗസിയ. സഹോദരങ്ങള്‍: അറഫാത്ത്, സൈനുല്‍ ആബിദ്, റഹ്‌മത്ത് ബീവി. 
Reactions

Post a Comment

0 Comments