Ticker

6/recent/ticker-posts

കല്ലൂരാവി സ്വദേശിനിയായ 21കാരിയെ വാട്സാപ്പിലൂടെ മുത്തലാഖ് ചൊല്ലിയ ഭർത്താവിനെതിരെ കേസ്

കാഞ്ഞങ്ങാട്: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് വിവാഹിതയായ 21കാരിയെ വാട്സ്ആപ് സന്ദേശത്തിലൂടെ മുത്തലാഖ് ചൊല്ലിയതായിയുള്ള പരാതിയിൽ പൊലീസ് കേസെടുത്തു. കല്ലൂരാവി സ്വദേശിനി ഇതുസംബന്ധിച്ച് ഹോസ്ദുർഗ് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന്ഭർത്താവ് നെല്ലിക്കട്ട ചുള്ളിക്കാനയിലെ സി.എച്ച്​. അബ്ദുൾ റസാഖിനെതിരെയാണ് 32 കേസെടുത്തത് . ഭർതൃ മാതാവ് നഫീസ 68, ഭർതൃ സഹോദരിമാരായ റുഖിയ 37, ഫൗസിയ 25 എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. 
ഇവർ നിരന്തരം പീഡിപ്പിച്ചതായുള്ള പരാതിയിൽ ആണ് കേസ്. ഭർത്താവ് ദുബൈയിൽനിന്ന് യുവതിയുടെ പിതാവിന്റെ മൊബൈൽ നമ്പറിലേക്കാണ് മുത്തലാഖ് അയച്ചെന്നാണ് പരാതി. നിങ്ങളുടെ മോളെ ഇനി എനിക്ക് വേണ്ട മൂന്ന് തലാഖ് ചൊല്ലി എന്ന് വോയിസ് മെസേജ് അയച്ചതായും മുസ്ലീം മതാചാര പ്രകാരം വിവാഹ ബന്ധം വേർപെടുത്തിയെന്ന് പറയുകയും ചെയ്തതായും യുവതി പരാതിയിൽ
 വ്യക്തമാക്കി.
 2022 ആഗസ്റ്റ് 11 നായിരുന്നു ഇവരുടെ വിവാഹം. 2025 ഫെബ്രുവരി 21നായിരുന്നു ഫോണിലൂടെ തലാഖ് ചൊല്ലിയത്. സ്ത്രീധനമായി നൽകിയ സ്വർണാഭരണങ്ങൾ കുറഞ്ഞുപോയതിന് ഭർതൃവീട്ടിലും ദുബൈയിൽ വെച്ചും പീഡനത്തിനിരയാക്കി. ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ടശേഷം യുവാവും കുടുംബവും വിവാഹാലോചനയുമായി കല്ലൂരാവിയിലെ വീട്ടിലെത്തുകയായിരുന്നു. 20 പവൻ നൽകിയെങ്കിലും 50 പവൻ ആവശ്യപ്പെട്ടായിരുന്നു പീഡനം. നിരന്തരം മുറിയിൽ പൂട്ടിയിടുകയും വീടിന് പുറത്തുനിർത്തുകയും ചെയ്തിരുന്നു. ഇതേതുടർന്ന് ബോധരഹിതയായി വീഴുകയും ചെയ്തിട്ടുണ്ട്. വീട്ടിൽ പീഡനങ്ങൾ നടക്കുന്നതിൽ സഹികെട്ട് പരാതി പറഞ്ഞപ്പോൾ അവിടെ നിൽക്കേണ്ടെന്നും ദുബൈയിലേക്ക് വരാൻ വഴിയുണ്ടാക്കാമെന്നും ഭർത്താവ് പറഞ്ഞു. ഇതിനുള്ള പണത്തിനാണെന്ന് പറഞ്ഞ് വിവാഹ സമയത്തുണ്ടായിരുന്നു 20 പവനും മഹറായി നൽകിയ 2 പവനും ഉൾപ്പെടെ 22 പവൻ വിൽപ്പിച്ചതിനുശേഷം ഭർത്താവിന്റെ അക്കൗണ്ടി​ലേക്ക് അയപ്പിച്ചെന്നും ഇതിനുശേഷമാണ് വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയ​തെന്നും പരാതിയിൽ പറയുന്നുണ്ട്. രണ്ട് ദിവസം മുൻപാണ് യുവതി പരാതി നൽകിയത്. ഇന്ന് രാവിലെയുവതിയുടെ മൊഴി രേഖപ്പെടുത്തി ഹോസ്ദുർഗ് പൊലീസ് കേസെടുക്കുകയായിരുന്നു.
Reactions

Post a Comment

0 Comments