Ticker

6/recent/ticker-posts

പാലക്കുന്നിൽ 20 ഗ്രാം എം.ഡി.എം. എയുമായി യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട് :പാലക്കുന്നിൽ നിന്നും 20 ഗ്രാമിലേറെ എം.ഡി.എം. എയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബേക്കലൽകുതിരക്കോട്  അസ്മാൻ മൻസിലിൽ മുക്കുന്നോത്ത് താമസിക്കുന്ന
കെ.എ. നിസാം 24 ആണ് അറസ്റ്റിലായത്. ബേക്കൽ
 പൊലീസ് രാത്രി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.  20.11 ഗ്രാം എംഡി എം എ കണ്ടെത്തി. പ്രതിസഞ്ചരിച്ച മോട്ടോർ സ്കൂട്ടർ കസ്റ്റഡിയിലെടുത്തു. കാസർകോട് ഭാഗത്ത് നിന്നും ഓടിച്ചു വരികയായിരുന്നു. ചിറമ്മലിൽ നിന്നും രാത്രി 8.30 മണിയോടെയാണ് കസ്റ്റഡിയിലെടുത്തത്.ബേക്കൽ എസ്.ഐ സവ്യസാചി , പ്രൊബേഷൻ എസ്.ഐ എം.എൻ. മനു കൃഷ്ണൻ,ഹെഡ്ക്വാർട്ടേഴ്സിലെ സിവിൽ ഓഫീസർ അരുൺ കുമാർ, ഡ്രൈവർ എച്ച്. പ്രദീപ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Reactions

Post a Comment

0 Comments