മാറാൻ എത്തിയ ദമ്പതികൾക്ക് എ.ടി.എമ്മിൽ നിന്നും ലഭിച്ചത് 20000 രൂപ. ദമ്പതികൾ പണം പൊലീസിനെ ഏൽപ്പിച്ചു. അജാനൂർ ഇട്ടമ്മലിലെ പെയിൻ്റിംംഗ് തൊഴിലാളി അയ്യൂബിനും ഭാര്യ ഫരീദക്കുമാണ് പണം കിട്ടിയത്. പുതിയ കോട്ട ടിബി റോഡിലെ എസ്.ബി.ഐയുടെ പ്രധാന ബ്രാഞ്ചിനോട് ചേർന്നുള്ള എ.ടി.എം കൗണ്ടറിൽ നിന്നുമാണ് ഇന്ന് രാവിലെ പണം കിട്ടിയത്. പിൻ നമ്പർ മാറുന്നതിനിടെ ക്യാഷ് കൗണ്ടർ വഴി പണം വരുന്നത് കാണുകയായിരുന്നു. ഭർത്താവിൻ്റെ അകൗണ്ടിൽ നിന്നും വന്നപണമാണെന്ന് കരുതി ഫരീദ പണമെടുത്തു. അകൗണ്ട് ബാലൻസ് പരിശോധിച്ചപ്പോൾ പണം തങ്ങളുടെ തല്ലെന്ന് മനസിലായി. ഞായറാഴ്ചയായതിനാൽ ബാങ്ക് തുറന്നിരുന്നില്ല. ഇതേ തുടർന്ന് പണം തൊട്ടടുത്ത ഹോസ്ദുർഗ് പൊലീസിൽ ഏൽപ്പിച്ചു. ഇവർക്ക് മുൻപ് പണമെടുക്കാനെത്തിയ ആരുടേതെങ്കിലുമാകുമോ പണം അതല്ല തകരാറ് മൂലം സംഭവിച്ചതാണോ എന്നത് നാളെ ബാങ്ക് പ്രവർത്തിച്ച ശേഷമെ മനസിലാകൂ.
0 Comments