ക്ലബ് ചെറുവത്തൂരിൻ്റെ ആഭിമുഖ്യത്തിൽ
കഴിഞ്ഞ ദിവസം രാത്രി നടന്ന വൺ ഡെ നൈറ്റ് മാർച് ഫുട്ബോൾ മൽസരത്തിനിടെയാണ് സംഭവം. ഉദിനൂർ പി സി ബ്രദേഴ്സ് ക്ലബ്ബും പടന്ന സ്ട്രൈറ്റ് ലൈൻ ക്ലബ്ബും തമ്മിൽ മൽസരം നടന്നുകൊണ്ടിരിക്കെ പടന്ന ക്ലബ്ബിൻ്റെ കളിക്കാരൻ ഉദിനൂരിൻ്റെ ഗോളിയുടെ കാലിൽ തട്ടി വീണത് ഫൗൾ വിളിച്ചില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം. റഫറി നീ ലേശ്വരം പള്ളിക്കരയിലെ പി. സജിത്ത്ഗോവിന്ദിനാണ് 37 മർദ്ദനമേറ്റത്. 20 അംഗ സംഘം തടഞ്ഞു നിർത്തി ചീത്ത വിളിച്ചു, കൈ കൊണ്ട് അടിച്ചും ചവിട്ടിയും പരിക്കേൽപ്പിച്ചു. കല്ലുവെചമോതിരം പോലുള്ള സാധനം ഉപയോഗിച്ച് കുത്തിയും പരിക്കേൽപ്പിച്ചെന്നാണ് പരാതി. ചന്തേര പൊലീസ് കണ്ടാൽ തിരിച്ചറിയാവുന്ന 20 പേർക്കെതിരെയാണ് കേസെടുത്തത്.
0 Comments