കാഞ്ഞങ്ങാട് :പെൺകുട്ടിക്ക് ഇൻസ്റ്റാഗ്രാമിൽ മെസേജ് അയച്ചത് ചോദ്യം ചെയ്ത 19 കാരനെ കാറിൽ കൊണ്ട് പോയി അഞ്ചംഗ സംഘം ആക്രമിച്ചു. സംഭവത്തിൽ 5 പേർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബാരമുല്ലച്ചേരിയിലെ ബാരമുല്ലച്ചേരിയിലെ എം.ജി. സുനീഷ് ഗോപാലനെയാണ് ആക്രമിച്ചത്. ഇന്നലെ വൈകീട്ട് ഉദുമ പെട്രോൾ പമ്പിൽ സ്കൂട്ടറിൽ പെട്രോൾ അടിക്കാനെത്തിയ യുവാവിനെയാണ് കാറിൽ കയറ്റി കൊണ്ട് പോയി ആക്രമിച്ചതെന്നാണ് പരാതി. പെരുമ്പള അണിഞ്ഞയിൽ കൊണ്ട് പോയി ഇവിടെ വച്ച് മുഖത്തടിച്ചും കഴുത്തിന് പിടിച്ചും മർദ്ദിച്ചെന്നാണ് പരാതി. പെൺകുട്ടിക്ക് ഇൻസ്റ്റാഗ്രാമിൽ മെസേജ് അയച്ചത് ചോദ്യം ചെയ്ത വിരോധമാണ് മർദ്ദന കാരണമെന്ന് പൊലീസിനോട് പറഞ്ഞു. നിഷിൻ ഉൾപ്പെടെയുള്ള വർക്കെതിരെയാണ് മേൽപ്പറമ്പ പൊലീസ് കേസെടുത്തത്.
0 Comments