കാഞ്ഞങ്ങാട് :വിവാഹ നിശ്ചയം കഴിഞ്ഞ 18 വയസുകാരി 38 കാരനൊപ്പം വീടുവിട്ടു. മകളെ കാൺമാനില്ലെന്ന മാതാവിൻ്റെ പരാതിയിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചിറ്റാരിക്കാലിൽ നിന്നുമാണ് യുവതിയെ കാണാതായത്. ഇന്നലെ വൈകുന്നേരം 5 മണിക്ക് ശേഷം വീട്ടിൽ നിന്നും കാണാതാവുകയായിരുന്നു. ഈ മാസം അവസാനം യുവതിയുടെ വിവാഹം മറ്റൊരാളുമായി നടക്കാനിരിക്കെയാണ് കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മറ്റൊരാൾക്കൊപ്പം വീടു വിട്ടതായി മനസിലായത്. യുവാവിൻ്റെ വീട്ടിൽ ഇന്ന് രാവിലെ പൊലീസ് എത്തി അന്വേഷണം നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല.
0 Comments