Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് കാറിൽ നിന്നും പിടിയിലായ യുവതികളിൽ നിന്നും കവർച്ച നടത്തിയ 17 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കണ്ടെത്തി, പിടിയിലായത് മുംബൈയിലേക്ക് രക്ഷപെടാനുള്ള ശ്രമത്തിനിടെ

കാഞ്ഞങ്ങാട് : കോഴിക്കോട് കവർ ചനടത്തി കാറിൽ വരുന്നതിനിടെ ഇന്നലെ രാത്രി കാഞ്ഞങ്ങാട് പിടിയിലായ രണ്ട്യുവതികളിൽ നിന്നും പൊലീസ് 17 ലക്ഷം രൂപയോളം വിലവരുന്ന 200 ഗ്രാം സ്വർണാഭരണങ്ങൾ കണ്ടെത്തി. മുംബൈ സ്വദേശികളായ ശ്രദ്ധ, സൽമ എന്നിവരാണ് കാഞ്ഞങ്ങാട് പിടിയിലായത്. കോഴിക്കോട്ടെ സ്വർണ വ്യാപാരി ഹനീഫയുടെ 25 പവൻ ആ ഭരണം കവർന്ന് രക്ഷപെടുകയായിരുന്നു. ഈ സമയംയുവതികളെ കാർ വളഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതികളുടെ പക്കൽ ലക്ഷക്കണക്കിന് രൂപയുടെ സ്വർണാഭരണങ്ങൾ ഉണ്ടെന്ന വിവരഞ്ഞെതുടർന്ന് ഇന്നലെ രാത്രി 7 മണിയോടെ പുതിയ കോട്ട ടൗണിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങത്ത്, ഇൻസ്പെക്ടർ പി. അജിത്ത് കുമാറിൻ്റെയും നേതൃത്വത്തിൽ നിരവധി പൊലിസുകാർ ചേർന്നാണ് കാറിനെ കസ്റ്റഡിയിലെടുത്തത്. പൊലീസ് ജീപ്പ് കുറുകെ ഇട്ടായിരുന്നു കാർ പിടികൂടിയത്.ഇത് ടാക്സി കാറാണ്. യുവതികൾക്ക് പുറമെ കാർ ഡ്രൈവർമാത്രമെ ഉണ്ടായിരുന്നു ഉള്ളൂ. കോഴിക്കോട് നിന്നും പുറപ്പെട്ട കാറിനെ കണ്ണൂരിൽ ഉൾപ്പെെടെ വിവിധ സ്ഥലങ്ങളിൽ വെച്ച് പൊലീസ് പിടികൂടാൻ ശ്രമം നടത്തിയിരുന്നുവെങ്കിലും വിജയിച്ചില്ല. തുടർന്നാണ് കാഞ്ഞങ്ങാട് പിടിയിലാവുന്നത്. ഇവർ  മംഗലാപുരത്തേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു. കോഴിക്കോട്ടെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരാണ് വിവരം നൽകിയത്. യുവതികൾ കൊള്ളയടിച്ച് കാറിൽ രക്ഷപ്പെടുകയായിരുന്നു. സ്വർണ നിർമ്മാണ സ്ഥാപന ഉടമ പുറത്ത് പോയതക്കത്തിന് യുവതികൾ ആ ഭരണം കൈക്കലാക്കി രക്ഷപെടുകയായിരുന്നു. യുവതികളെ ഇന്ന് പുലർച്ചെയെത്തിയ നല്ലളം പൊലീസ് കസ്റ്റഡിയിൽ വാങ്ങി കോഴിക്കോടേക്ക് കൊണ്ട് പോയി. മംഗലാപുരത്തെത്തിയാൽ മുംബൈയിലേക്ക് കടക്കാനായിരുന്നു യുവതികൾ പദ്ധതിയിട്ടത്.

Reactions

Post a Comment

0 Comments