കാസർകോട്: സ്വകാര്യ
സ്ഥാപനത്തിലെ ജോലിക്കിടെ പതിനാറുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 40 വർഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ.
ഇടുക്കി ഉടുമ്പൻ ചോല കല്ലംപ്ലാക്കലിലെ ഷാമിൽ കെ മാത്യു 35വിനെയാണ് കാസർകോട്
ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി രാമു രമേശ് ചന്ദ്രബാനു ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ എ ട്ടുമാസം കൂടി തടവ് അനു ഭവിക്കണം.
2016 നവംബറിൽ നായന്മാർമൂലയിലാണ് കേസിനാസ്‌പദമായ സംഭവം.
വിദ്യാനഗർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആദ്യം അന്വേഷണം നട ത്തിയത് അന്നത്തെ ഇൻസ് പെക്ടർ ബാബു പെരിങ്ങത്തായിരുന്നു.
0 Comments