15 കാരിയുടെയും 4 2 കാരനായ യുവാവിൻ്റെയും തിരോധാനവും ആഴ്ചകൾക്ക് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതിന് പിന്നാലെ കോടതി ആവശ്യപെട്ട പ്രകാരം കേസന്വേഷണ
ഉദ്യോഗസ്ഥനായ കുമ്പള പൊലീസ് ഇൻസ്പെക്ടർ കെ.പി. വിനോദ് കുമാർ ഇന്ന്
ഹൈക്കോടതിയിൽ ഹാജരായി. കേസ് ഡയറി പരിശോധിച്ച
ഹൈക്കോടതി കേസ് ഡയറിയിൽ തൃപ്തി രേഖപ്പെടുത്തി. കേസ് ഡയറിയിൽ മോശമായിട്ട് ഒന്നും കണ്ടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി തിരച്ചിൽ നടത്താത്തതിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ജസ്റ്റിസ്റ്റ് ദേവൻ രാമചന്ദ്രൻ്റെ ഡിവിഷൻ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്. പൊലീസ് ഈ കേസ് അന്വേഷിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്. തൃപ്തികരമാണ്. പെൺകുട്ടിയുടെ മരണം കൊലപാതകമാണോ എന്ന് കോടതിക്ക് സംശയമുണ്ട്. ഇക്കാര്യത്തിൽ പൊലീസ് വ്യക്തത വരുത്തണം. പെൺകുട്ടിയുടെ കുടുംബത്തിൻ്റെ വേദന കോടതിക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല. പെൺകുട്ടിയുടെ അമ്മ നൽകിയ ഹേബിയസ് കോർപ്പസ് ഹരജി യാണ് കോടതി പരിഗണിച്ചത്.
0 Comments