പൈവളിഗയില്‍ നിന്നു മാണ് പെൺകുട്ടിയെ കാണാതായത്.
ഫെബ്രുവരി 12 മുതലാണ് കാണാതായത്. പത്താം ക്ലാസില്‍ പഠിക്കുന്ന മകള്‍ തങ്ങള്‍ രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്ന് പിതാവ് പരാതി നൽകിയിരിന്നു. പ്രദേശവാസിയായ യുവാവിനെയും പെണ്‍കുട്ടിയെ കാണാതായ അതേ ദിവസം മുതല്‍ അപ്രത്യക്ഷനായിട്ടുണ്ടെന്നും ഇവര്‍ കുമ്പള പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. മിസ്സിംഗ് കേസെടുത്ത് കുമ്പള പൊലീസ് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല. ഡ്രോണുകളും പൊലീസ് നായയെ ഉപയോഗിച്ച് കാട്ടിലടക്കം തിരച്ചിൽ നടത്തി.
0 Comments