ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ മംഗ്ളുരു ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയമാക്കി. രണ്ട്
പത്താം ക്ലാസ് വിദ്യാർത്ഥികൾക്കെതിരെ ഹോസ്ദുർഗ് പൊലീസ് സംഭവത്തിൽ ഇന്നലെ കേസ് റജിസ്ട്രർ ചെയ്തിട്ടുണ്ട്. ബേക്കൽ തെക്കെ കുന്നിൽ വിശ്വനാഥൻ്റെ മകൻ വി.വിശാൽ കൃഷ്ണനാണ് പരിക്കേറ്റത്. കഴിഞ്ഞ മാസം 23 ന്
വൈകീട്ട് 6 മണിക്ക് നോർത്ത് കോട്ടച്ചേരി കിഴക്കേകര വെച്ച് രണ്ട് പേർ ചേർന്ന് കൈ കൊണ്ട് അടിച്ച് തള്ളി താഴെയിട്ടതായുള്ള പരാതിയിലാണ് പൊലീസ് കേസെടുത്തത്. പരിക്കേറ്റ വിദ്യാർത്ഥിയുടെ ജേഷ്ഠനോടുള്ള വിരോധത്തിലായിരുന്നു അക്രമം. കാലിൻ്റെ എല്ല് പൊട്ടിയ വിദ്യാർത്ഥിയെ ആദ്യം കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലും ജില്ലാശുപത്രിയിലും പ്രവേശിപ്പിച്ച ശേഷം മംഗ്ളുരുവിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വച്ചാണ് ശസ്ത്രക്രിയക്ക് വിധേയമായത്. വിദ്യാർത്ഥിയെ കഴിഞ്ഞ ദിവസം വീട്ടിലേക്ക് കൊണ്ട് വന്നെങ്കിലും ചികിൽസയിലാണ്. പരിക്ക് പറ്റിയത് മൂലം വിദ്യാർത്ഥിക്ക് പരീക്ഷയെഴുതാനും സാധിച്ചില്ല.
0 Comments