കാഞ്ഞങ്ങാട് :ഇരിയ മുട്ടിച്ച രലിൽ പുലി. ഇന്ന് രാവിലെ 10 ന് കാട് മൂടി കിടക്കുന്ന പ്രദേശത്താണ് നാട്ടുകാർ പുലിയെ കണ്ടത്. വിവരമറിഞ്ഞ് പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സേസപ്പയുടെ നേതൃത്വത്തിൽ വനപാലകരെത്തി തിരച്ചിൽ നടത്തി. ഇവിടെ 10 ഏക്കറിലേറെ സ്ഥലം കാട് മൂടി കിടപ്പുണ്ട്. ഈ ഭാഗത്താണ് പുലിയെ കണ്ടത്. തൊട്ടടുത്ത പ്രദേശമായ പെരൂരിലും കഴിഞ്ഞ ദിവസം പുലിയെ കണ്ടിരുന്നു. കോടോം ബേളൂർ-പുല്ലൂർ - പെരിയ പഞ്ചായത്തുകളിൽ ആഴ്ചകൾക്കിടെ 12 ൽ കൂടുതൽ സ്ഥലത്താണ് പുലിയെ കാണുന്നത്. പുലി മാറി മാറി സഞ്ചരിക്കുന്നത് വനപാലകരെ കുഴക്കുന്നു.
0 Comments