പ്രതിക്ക് 5 വർഷം കഠിന തടവും, 50,000 രൂപ പിഴയും. തായന്നൂർ അയ്യങ്കാവ് പൊയ്യളത്തെ
കുഞ്ഞിരാമനെ 72 യാണ് കോടതി ശിക്ഷിച്ചത്.
2023 മെയ് മാസം 16 ന് വൈകുന്നേരം 4.30 മണിക്ക് കുഞ്ഞിരാമൻ കുട്ടിയുടെ വീട്ടിൽ വെച്ച് ഗൗരവകരമായ ലൈംഗിക അതിക്രമം ചെയ്ത കേസ്സിലാണ് ശിക്ഷ. ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് പി.എം. സുരേഷ് ആണ് ഇന്ന് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 6 മാസം അധിക തടവ് അനുഭവിക്കണം.
അമ്പലത്തറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ഇൻസ്‌പെക്ടർ ആയിരുന്ന ടി.കെ. മുകുന്ദൻ ആണ്.പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ എ.
0 Comments