സ്കൂൾ വിദ്യാർഥിനിയുടെ ബാഗിൽ നിന്ന് അധ്യാപിക മൊബൈൽ ഫോൺ പിടിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. മൊബൈൽ ഫോൺ പരിശോധിച്ചതിൽ സംശയം തോന്നിയ അധ്യാപിക ഈ വിവരം കുട്ടിയുടെ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് അധ്യാപകരുടെ നിർദേശം അനുസരിച്ച് രക്ഷിതാക്കൾ കുട്ടിയെ ചൈൽഡ് ലൈനിന്റെ കൗൺസിലിങ്ങിന് വിധേയമാക്കിയത്.യുവതി പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന് 12കാരി കൗൺസിലിങ്ങിൽ വെളിപ്പെടുത്തി. തുടർന്ന് വിവരം പൊലീസിൽ അറിയിച്ചു. പിന്നാലെ യുവതിയെ അറസ്റ്റ് ചെയ്തു.സ്നേഹ മെർളിൻ പെൺകുട്ടിക്ക് സ്വർണ ബ്രെയ്സ്ലെറ്റ് ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നൽകിയിരുന്നതായും വെളിപ്പെടുത്തലുകളുണ്ട്. ഫെബ്രുവരിയിലായിരുന്നു പീഡനം.12കാരിയെ പീഡിപ്പിച്ചതിന് പുറമെ 14 വസയുള്ള ആൺകുട്ടിയേയും സ്നേഹ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പീഡിപ്പിച്ചതിന്റെ വീഡിയോ ചിത്രീകരിക്കുകയും പീഡന വിവരം പുറത്തുപറയാതിരിക്കാൻ ദൃശ്യങ്ങൾ കാട്ടി ആൺകുട്ടിയെ ഭീഷണിപ്പെടുത്തിയെന്നുമാണ് വാർത്ത പുറത്ത് വന്നിട്ടുള്ളത്.
0 Comments