കാഞ്ഞങ്ങാട് കടൽ വഴി നടത്തുന്ന ആയുധ - ലഹരി മരുന്ന് കടത്തിനെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി തീരദേശങ്ങളിലൂടെ സി.ഐ.എസ്.എഫ് നടത്തുന്ന സൈക്കിൾ റാലി ഇന്നലെ ബേക്കൽ കോട്ടയിലെത്തി. ബെസ്റ്റ് ബംഗാളിൽ നിന്ന് ആരംഭിച്ച സൈക്കിൾ റാലി വിവിധസംസ്ഥാനങ്ങളിലൂടെ 6553 കിലോമീറ്റർ സഞ്ചരിച്ച് കന്യാകുമാരിയിലാണ് അവസാനിക്കുന്നത്. ആ വേശകരമായ സ്വീകരണമാണ് വിവിധ സംഘടനകൾ ഒരുക്കിയത്. വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ കുട്ടികളെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യ വുമുണ്ട്. വിദ്യാർത്ഥികൾ, ഹരിത കർമ്മ പ്രവർത്തകർ, വ്യാപാരികളും, പൊലീസും സ്വീകരിച്ചു. പൊന്നാട അണിയിച്ചു. പിന്നീട് യാത്ര തുടർന്നു. 20ഓളം പേരാണ് സംഘത്തിലുള്ളത്.
0 Comments