Ticker

6/recent/ticker-posts

മടിക്കൈ പഞ്ചായത്തിൽ വൻ തീപിടുത്തം പത്ത് ഏക്കർ കത്തി നശിച്ചു ഫയർഫോഴ്സ് തീയണച്ചത് 10 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭയുടെ ഒരു ഭാഗത്തും
മടിക്കൈ പഞ്ചായത്തിലുമായി വൻ തീപിടുത്തം പത്ത് ഏക്കർ കത്തി നശിച്ചു. ഫയർഫോഴ്സ് തീയണച്ചത് 10 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ഇന്ന് രാത്രി 9 മണിയോടെ. രാത്രി 10 മണിക്ക് ശേഷം വീണ്ടും തീപിടുത്തമുണ്ടായി ഫയർ ഫോഴ്സ് വീണ്ടും ഇവിടേക്ക് പോയിട്ടുണ്ട്.
കാഞ്ഞങ്ങാട് മുനിസിപ്പലിയിലെ അത്തിക്കോത്ത് ഗ്യാസ് ഗോഡൗണിനു സമീപത്തു നിന്ന് ആരംഭിച്ച തീപിടുത്തം മടിക്കൈ പഞ്ചായത്ത് അമ്പലത്തുകര - ചെമ്പിലോട്ട് ,കല്യാണം എന്നിവടങ്ങളിലായി ഏകദേശം 10 എക്കറോളം സ്ഥലത്തേക്ക് തീ വ്യാപിച്ചു. ഉച്ചയ്ക്ക് 12.20 ന് ആരംഭിച്ച തീ കാഞ്ഞങ്ങാട് അഗ്നിരക്ഷാനിലയത്തിലെ വിവിധ യൂണിറ്റുകളും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം മൂന്ന് തവണ വിവിധ സമയങ്ങളിൽ പരിശ്രമിച്ച തിൻ്റെ ഫലമായി തീ നിയന്ത്രണ വിധേയമാക്കി. രാത്രി 9 മണിയോടുകൂടിയാണ് അഗ്നിരക്ഷാസേന സംഭവ സ്ഥലത്തുനിന്ന് തീയണച്ച് മടങ്ങിയത്. കാഞ്ഞങ്ങാട് നിലയത്തിലെ സീനിയർ ഫയർ  റസ്ക്യൂ ഓഫീസറുടെ നേതൃത്വത്തിൽ എഫ്. ആർ. ഒ മാരായ ഷിജു,സുധീഷ്, അജിത്ത് . ദിലീപ് , വിഷ്ണുദാസ്  അജിത്ത്, ഷാജഹാൻ, അർജ്ജുൻ കൃഷ്ണ, ഹോംഗാർഡ്മാരായ രാഘവൻ, നാരായണൻ എന്നിവർ തീ അണക്കുവാൻ പങ്കെടുത്തു. നിരവധി രം ങ്ങളും കശുമാവുകളും കത്തി നശിച്ചു. ജൈവ സമ്പത്തിന് വലിയ നഷ്ടമുണ്ടായി. പാറപ്പുറത്തെയും കുറ്റിക്കാടുകളിലെയും
 ചെറു ജീവികൾ നശിച്ചു. നിലവിൽ രാത്രി 11 മണിക്കും വീണ്ടുമുണ്ടായ തീപിടുത്തം അണക്കുകയാണ് അഗ്നിരക്ഷാ പ്രവർത്തകർ.
Reactions

Post a Comment

0 Comments