Ticker

6/recent/ticker-posts

ക്വാർട്ടേഴ്സിന് മുന്നിൽ നിർത്തിയിട്ട ചെറുവത്തൂർ സ്വദേശിയുടെ ഓട്ടോ കത്തിച്ചു

പയ്യന്നൂർ: ആൾ താമസമില്ലാത്ത ക്വാട്ടേർസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ചെറുവത്തൂർ മടക്കര സ്വദേശിയുടെ ഓട്ടോറിക്ഷ കത്തിച്ച നിലയിൽ. 
പുഞ്ചക്കാട് കുറുങ്കടവ് കലശത്തറക്ക് സമീപം താമസിക്കുന്ന  ടി. എം. മുഹമ്മദ് ഷാഫിയുടെ 44 ഉടമസ്ഥതയിലുള്ള  സി എൻ ജി ഓട്ടോയാണ് കത്തിനശിച്ചത്. വീട്ടിലേക്ക് ഓട്ടോ കൊണ്ടുപോകാൻ സൗകര്യമില്ലാത്തതിനാൽ സ്ഥിരമായി തൊട്ടടുത്ത ക്വാർട്ടേഴ്സിന് മുന്നിലാണ് രാത്രി സമയത്ത് നിർത്തിയിടുന്നത്. രാത്രി 10
 മണിയോടെ ഓട്ടം കഴിഞ്ഞ് ക്വാട്ടേർസിൽ നിർത്തി യിട്ട് ഗെയിറ്റ് പൂട്ടി പോയതായിരുന്നു. 11.45 മണിക്ക്
ശബ്ദം കേട്ട് വീട്ടിൽ നിന്നുംപുറത്തി റങ്ങിയപ്പോൾ
ഓട്ടോ കത്തുന്നതാണ് കണ്ടത്.  പയ്യന്നൂർ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തു
മ്പോഴെക്കു പൂർണമായും കത്തി നശിച്ചിരുന്നു.
ഒരുവർഷം മുമ്പാണ് സി.എൻ. ജി.ഓട്ടോ വാങ്ങിയത്. രാമന്തളി വടക്കുമ്പാട് റേഷൻ ഷാപ്പിന് സമീപത്തെസ്റ്റാന്റിലെ ഓട്ടോ ഡ്രൈവറാണ്.
Reactions

Post a Comment

0 Comments