Ticker

6/recent/ticker-posts

കോടതി വരാന്തയിൽ പൊലീസ് ഉദ്യോഗസ്ഥന് ഭീഷണി പ്രതിക്കെതിരെ കേസ്

കാഞ്ഞങ്ങാട് : ഹോസ്ദുർഗ്കോടതി വരാന്തയിൽ പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ പ്രതിക്കെതിരെ പൊലീസ് കേസ്. ചീമേനി സ്റ്റേഷനിലെ പി.വി.സുധീഷിനെയാണ് ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ രാജീവൻ എന്ന ആൾക്കെതിരെയാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്. രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വരാന്തയിലാണ് സംഭവം. നീലേശ്വരത്തെ ഒരു കേസിൽ ഹാജരായ ശേഷം ഒപ്പിടാൻ കാത്ത് നിൽക്കവെ ഭീഷണിപ്പെടുത്തിയതായാണ് പരാതി. കോടതി നിൻ്റെ തറവാട്ട്സ്വത്തല്ല, നിന്നെ വെറുതെ വിടില്ല, പുറത്തിറങ്ങിയാൽ കാണിച്ചു തരാമെന്നും ഭീഷണിപ്പെടുത്തിയതായാണ് പരാതി.
Reactions

Post a Comment

0 Comments