കാഞ്ഞങ്ങാട് :പത്ത് ദിവസം മുൻപ് ദുബായിൽ നിന്നും നാട്ടിലെത്തിയ പ്രവാസി മരിച്ചു. വടകര മുക്കിലെ എം.സി. അബൂബക്കർ മണ്ടിയൻ 50 ആണ് മരിച്ചത്. പല്ല് വേദനയെ തുടർന്ന് ദുബായിലെ ആശുപത്രിയിൽ വെച്ച് പല്ല് കളഞ്ഞിരുന്നു. ഇതിന് ശേഷം പഴുപ്പുണ്ടായതിനെ തുടർന്ന് കൂടുതൽ ചികിൽസക്കായി നാട്ടിലെത്തിയതായിരുന്നു. തുടർന്ന് മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും ഇന്നലെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് മരണം സംഭവിച്ചു. ബല്ല കടപ്പുറം ജമാഅത്തിൽ രാത്രിയോടെ ഖബറടക്കി. ഭാര്യ: സുബൈദ .മക്കൾ: ഇസ്താബ്, നു സൈബ .സഹോദരങ്ങൾ: എം. സി. മൊയ്തു, എം. സി. അബ്ദുള്ള.
0 Comments