Ticker

6/recent/ticker-posts

ഹൃദയാഘാതത്തെ തുടർന്ന് സൺഡേ സ്കൂൾ അധ്യാപകൻ മരിച്ചു

കാഞ്ഞങ്ങാട് :ഹൃദയാഘാതത്തെ
 തുടർന്ന് ദേവാലയത്തിലെ സൺഡേ സ്കൂൾ അധ്യാപകൻ മരിച്ചു.
കോളിച്ചാൽ : പനത്തടി സെൻ്റ് ജോസഫ്
ഫൊറോന ദൈവാലയ സൺഡേ സ്കൂൾ പ്രധാന അധ്യാപകൻ ജിജിമോൻ പ്ലാത്തറ 55 ആണ് മരിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
സംസ്കാര ശുശ്രൂഷകൾ തിങ്കൾ  വൈകുന്നേരം 4 ന് കോളിച്ചാൽ - പ്രാന്തർകാവ് റോഡിലുള്ള വസതിയിൽ ആരംഭിച്ച് പനത്തടി സെന്റ് ജോസഫ് ഫൊറോന ദേവാലയ സെമിത്തേരിയിൽ നടക്കും.
പിതാവ്: മാത്യു, മാതാവ്:അന്നമ്മ, ഭാര്യ : ഷിജി കോട്ടയം ചെമ്മലമറ്റം കളപ്പുരയ്ക്കൽ കുടുംബാംഗം.
മക്കൾ : അലീന നഴ്സ് ബാംഗ്ലൂർ,ടോണി, പ്ലസ് ടു വിദ്യാർത്ഥി, മാനന്തവാടി. സഹോദരങ്ങൾ: തോമസ്, ഷാജി, ലാലി, ജെസ്സി റിട്ട. അധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ ബളാംതോട്, മീന, ഷൈനി.
Reactions

Post a Comment

0 Comments