ജഡം പാതി ഭക്ഷിച്ച
നിലയിൽ കണ്ടെത്തി. കുമ്പളതട്ടുമ്മലി ലാണ് പുലിയെ കണ്ടതായി പറയുന്നത്. പുലർച്ചെ 5.30 റബർ ടാപ്പിഗിന് പോയ ആളാണ് തോട്ടത്തിൽ തെരുവ് പട്ടിയുടെ പാതിഭക്ഷിച്ച ജഡം കണ്ടത്. കാലും തലയും ഭക്ഷിച്ച നിലയിലായിരുന്നു. സ്ഥിരമായി കുമ്പള ഭാഗത്ത് കാണുന്ന പട്ടിയായിരുന്നു ഇതെന്ന് നാട്ടുകാർ ഉത്തരമലബാറിനോട് പറഞ്ഞു. പട്ടിയുടെ ജഡം കണ്ടതോടെ ഭീതിയിലായ നാട്ടുകാർ പ്രദേശത്തെ കവുങ്ങ്, റബർ തോട്ടങ്ങളിൽ തിരച്ചിൽ നടത്തി കൊണ്ടിരിക്കെ രാവിലെ 8 മണിയോടെ പട്ടിയുടെ ജഡത്തിൻ്റെ ബാക്കി ഭാഗവും കാണാതായി. ഇതേ സമയത്ത് തന്നെ പുലിയെ കണ്ടതായി ഒരു വീട്ടുകാർ പറയുകയും ചെയ്തു. ഇതോടെ നാട്ടുകാർ കൂടുതൽ ഭീതിയിലാണ്. വനപാലകരെ നാട്ടുകാർ വിവരം അറിയിച്ചിട്ടുണ്ട്. വനപാലകർ കുമ്പളയിലേക്ക് പുറപെട്ടിട്ടുണ്ട്.
0 Comments