Ticker

6/recent/ticker-posts

സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ഒ.കെ. ജയകൃഷ്ണൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ.സുധാകരൻ പ്രസിഡന്റ് കെ.സി. സ്നേഹശ്രീ ട്രഷറർ, പൊതുവിദ്യാലയത്തിൽ മക്കളെ പഠിപ്പിക്കാത്ത അധ്യാപകരുടെ ലിസ്റ്റ് തയാറാക്കും: മന്ത്രി

കാഞ്ഞങ്ങാട്: ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (എകെഎസ്ടിയു ) സംസ്ഥാന പ്രസിഡന്റായി കെ. കെ. സുധാകരനെയും സെക്രട്ടറി ഒ. കെ. ജയകൃഷ്ണനെയും ട്രഷററായി കെ. സി. സ്‌നേഹശ്രീയെയും കാഞ്ഞങ്ങാട് നടന്ന ഇരുപത്തിയെട്ടാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു.  
പി. എം. ആശിഷ്,ജോര്‍ജ് രത്‌നം , സുശീല്‍ കുമാര്‍ , ജ്യോതി  , ഹോച്ചിമിന്‍  എന്നിവരെ വൈസ് പ്രസിഡന്റുമാരായും കെ പത്മനാഭന്‍, എം. വിനോദ്, ജിജു, എം.എന്‍. വിനോദ്, ബിനു പട്ടേരി എന്നിവരെ സെക്രട്ടറിമാരായും 27 അംഗസംസ്ഥാന എക്‌സിക്യൂട്ടീവിനെയും 121 അംഗ സംസ്ഥാന കൗണ്‍സിലിനെയും സമ്മേളനം തിരഞ്ഞെടുത്തു. പൊതുവിദ്യാലയത്തില്‍ കുട്ടികളെ ചേര്‍ക്കാതെ അണ്‍ എയ്ഡഡ്  മേഖലകളിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന ഗവണ്‍മെന്റ് ശമ്പളം വാങ്ങി പൊതുവിദ്യാലയങ്ങളില്‍ ജോലി ചെയ്യുന്ന അധ്യാപകരുടെ ലിസ്റ്റ് തയ്യാറാക്കി പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി 
എ കെ എസ് ടിയു സംസ്ഥാന സമ്മേളനവിദ്യാഭ്യാസ സമ്മേളനത്തില്‍ പ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കി. വിദ്യാഭ്യാസ സെമിനാര്‍ ഉദ്ഘാടനം ചെയ്യവേയാണ് ഇക്കാര്യം സൂചിപ്പിച്ചത്. 
  പൊതുവിദ്യാലയങ്ങള്‍ നാടിന്റെ സമ്പത്താണ് അത് സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെതെന്നു പോലെ ഗവണ്‍മെന്റ് ജീവനക്കാരുടെയും ചുമതലയാണ് പ്രത്യേകിച്ചും പൊതുവിദ്യാലയത്തില്‍ പഠിപ്പിക്കുന്ന അധ്യാപകരുടെ കടമയാണ് അവരാണ് പൊതുവിദ്യാലയങ്ങളുടെ കാവലാള്‍. കേരളത്തില്‍ ധാരാളം അധ്യാപകര്‍ തങ്ങളുടെ കുട്ടികളെ അണ്‍എയ്ഡഡ് മേഖലകളില്‍ പഠിപ്പിക്കുന്നു. ഇത് പൊതുവിദ്യാലയങ്ങളില്‍ സമൂഹത്തിനുള്ള വിശ്വാസ്യത കുറക്കും. അങ്ങനെയുള്ള അധ്യാപകര്‍ സ്വയം ചിന്തിച്ച് മാറണം. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട 120 ഓളംഅധ്യാപകരുടെ ലിസ്റ്റ് കിട്ടിയിട്ടുണ്ടെന്നും ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. മാറുന്ന കാലഘട്ടത്തിന് അനുസരിച്ച് കരിക്കുലത്തിലെ കുട്ടികള്‍ ആര്‍ജ്ജിക്കേണ്ട ശേഷി മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിക്കും. പൊതുവിദ്യാഭ്യാസ മേഖലയില്‍ സമ്പൂര്‍ണ്ണ മാറ്റങ്ങള്‍ ശുപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ആറ് മാസത്തിനുള്ളില്‍ നടപ്പിലാക്കും ചോദ്യപേപ്പര്‍ നിലവാരവും മൂല്യനിര്‍ണ്ണയത്തിലെ സൂഷ്മതയും ഉറപ്പ് വരുത്തും. അവധിക്കാലത്ത് മുഴുവന്‍ അധ്യാപകര്‍ക്കും പരിശീലനം നല്‍ക്കും സാമ്പത്തിക ബുദ്ധിമുട്ട് പരിശീലനത്തെ ബാധിക്കില്ലെന്നും മന്ത്രി ഉറപ്പ് നല്‍കി. 
 സംസ്ഥാന സെക്രട്ടറി എം വിനോദ് അധ്യക്ഷത വഹിച്ചു. എസ് സി ഇ ആര്‍ ടി ഡയറക്ടര്‍ ഡോ.ആര്‍ കെ ജയപ്രകാശ് മുഖ്യാതിഥിയായിരുന്നു. സംഘാടക സമിതി ചെയര്‍മാന്‍ ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, 
പി എഫ് സി ടി ജനറല്‍ സെക്രട്ടറി ഹരികുമാര്‍, സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം ഡോ. എഫ് വില്‍സണ്‍, എകെ എസ്ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി എം ആശിഖ് എന്നിവര്‍ സംസാരിച്ചു.  സംസ്ഥാന വൈസ് പ്രസിഡന്റ് പിടവൂര്‍ രമേശ് സ്വാഗതം പറഞ്ഞു.

 
Reactions

Post a Comment

0 Comments