Ticker

6/recent/ticker-posts

പ്രസവത്തെ തുടർന്ന് യുവതിയും കുഞ്ഞും മരിച്ച കാഞ്ഞങ്ങാട് പത്മ പോളിക്ലിനിക്കിലേക്ക് മാർച്ച്, ആശുപത്രിക്ക് പൊലീസ് കാവൽ

കാഞ്ഞങ്ങാട് :പ്രസവത്തെ തുടർന്ന്
യുവതിയും കുഞ്ഞും മരിച്ച കാഞ്ഞങ്ങാട് കോട്ടച്ചേരി പത്മപോളിക്ലിനിക്കിലേക്ക് മാർച്ച്. ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ മുതലാണ് മാർച്ച് നടക്കുന്നത്. കഴിഞ്ഞയാഴ്ച ഇവിടെ പ്രസവത്തെ തുടർന്ന് കുഞ്ഞും പരിയാരത്തേക്ക് മാറ്റിയ ചേറ്റു കുണ്ട് സ്വദേശിനിയായ യുവതിയും മരിച്ചിരുന്നു. ഡോക്ടറുടെ ചികിൽസ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ബേക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു.പിന്നാലെയാണ് പ്രതിഷേധവുമായി നാട്ടുകാരടക്കം ഇന്ന് ആശുപത്രിയിലേക്ക് മാർച്ച് നടത്തിയത്. പ്രതിഷേധം ആശുപത്രിക്ക് മുന്നിൽ തുടരുകയാണ്. വിവിധ സംഘടന, രാഷ്ട്രീയ നേതാക്കൾ ധർണയിൽ സംസാരിക്കുന്നു. ആശുപതി ഗേറ്റിന് മുന്നിൽ കൂടുതൽ പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്.
Reactions

Post a Comment

0 Comments