കാഞ്ഞങ്ങാട് :കടയിലെത്തിയ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു. കേസിൽ വ്യാപാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാണത്തൂരിലെ ഫാൻസി കടയുടമ ഉമേശൻ 50 ആണ് പിടിയിലായത്. സാധനം വാങ്ങാനെത്തിയപ്പോൾ കയറി പിടിച്ചെന്ന് കൗൺസിലിംഗിനിടെ 16 കാരി വെളിപ്പെടുത്തുകയായിരുന്നു. ആറ് മാസം മുൻപാണ് സംഭവം നടന്നത്. ഇന്ന് പരാതിയെത്തിയതോടെ രാജപുരം പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കും.
0 Comments