കാഞ്ഞങ്ങാട് : സ്ത്രീകൾക്കും കുട്ടികൾക്കും പകുതി വിലക്ക് ലാപ്പ്ടോപ്പ്, സ്കൂട്ടി, തയ്യൽ മെഷീൻ, സ്കൂൾ കിറ്റ് ഉൾപ്പെടെ വാഗ്ദാനം നടത്തി മുക്കാൽ കോടിയോളം രൂപയുടെ നിക്ഷേപതട്ടിപ്പിൽ കാഞ്ഞങ്ങാട്ടും പൊലീസ് കേസ് റജിസ്ട്രർ ചെയ്തു. കാഞ്ഞങ്ങാട്മോനാച്ച കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സോഷ്യൽ എക്കണോമിക്സ് ഡവലപ്പ്മെൻ്റ് എന്ന സംഘടന വഴിപണം അടച്ച 106 പേർക്ക് സാധനങ്ങൾ ലഭിക്കാനുണ്ടെന്ന പരാതിയിൽ അനന്തകൃഷ്ണൻ ഒന്നാം പ്രതിയായും അനന്ത കുമാർ രണ്ടാം പ്രതിയുമായി ഹോസ്ദുർഗ് പൊലീസ് ആണ് കേസെടുത്തത്. സംഘടനയുടെ ഡയറക്ടർ മോനാച്ചയിലെ എം.വി. രാമകൃഷ്ണൻ്റെ 64 പരാതിയിലാണ് കേസെടുത്തത്. മൂന്ന് തവണ കളായി 41 ലക്ഷം രൂപ അടച്ചതിൻ്റെ സാധനങ്ങൾ കിട്ടാനുണ്ടെന്ന പരാതിയിലാണ് കേസ്. 39 സ്കൂട്ടി കൾക്കും 67 ലാപ്പ്ടോപ്പുകൾക്കു മായാണ് പണം അടച്ചത്. നാഷണൽ എൻജിഒകോൺഫെഡറേഷൻ ചെയർമാനായ കെ.എൻ. അനന്ത കുമാർ കോഡിനേറ്റർ അനന്തകൃഷ്ണൻ എന്നിവരുടെ കമ്പനി അക്കൗണ്ടിലേക്ക് പണം അയച്ചതായി പൊലീസിനെ അറിയിച്ചു. 2024 മാർച്ച് 26 ന് 2308000 രൂപയും നവംബർ 15 ന് 1497000 രൂപയും ഡിസംബർ 2 ന് 2990 0 0 രൂപയും എസ് ബി ഐ വഴി അടച്ചു. 4104000 രൂപയുടെ സാധനങ്ങൾ ഇനി ലഭിക്കാനുണ്ടെന്നാണ് പരാതി. ബദിയഡുക്ക മാർത്തടുക്കയിലെ മൈത്രി ലൈബ്രറി റീഡിംഗ് റൂം എന്ന സംഘടന വഴി അപേക്ഷിച്ച വർക്ക് 30 ലക്ഷത്തിലേറെ രൂപ അടച്ചതിൻ്റെ സാധനങ്ങൾ ലഭിച്ചില്ലെന്ന പരാതിയിൽ ബദിയഡുക്ക പൊലീസും കേസെടുത്തിരുന്നു. ഇതോടെ ജില്ലയിൽ രണ്ട് കേസുകളായി.
0 Comments