കാഞ്ഞങ്ങാട് : ഷൂസിനുള്ളിൽ സൂക്ഷിച്ചതാക്കോലെടുത്ത് വീട് തുറന്ന മോഷ്ടാവ് നാല് പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച് കടന്നു. ഗാൾഡർ വളപ്പ് സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു. ഹോസ്ദുർഗ് കുശാൽ നഗർ പള്ളിക്ക് സമീപത്തെ റുഖിയയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം പട്ടാപകൽ കവർച്ച നടന്നത്. ആശുപത്രിയിൽ പ്രസവിച്ച് കിടക്കുന്ന മകളെ കാണാൻറുഖിയ വീട് പൂട്ടി പോയതായിരുന്നു. റുഖിയയുടെ ഭർത്താവ് ബാവ കോട്ടച്ചേരി മൽസ്യ മാർക്കറ്റിലേക്ക് രാവിലെ ജോലിക്ക് പോയതായിരുന്നു. റുഖിയതാക്കോൽ വീടിന് മുറ്റത്തുള്ള ഷൂസിനുള്ളിൽ വെച്ചാണ് കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് പോയത്. തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി കാണുന്നത്. കിടപ്പ് മുറിയിലെ അലമാരയിൽ നിന്നും മാലയും കൈ ചെയിനും മോഷണം പോയി. സാധനങ്ങൾ എല്ലാം വാരി വലിച്ചിട്ട നിലയിലായിരുന്നു. ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി. പ്രദേശത്തെ സി.സി.ടി.വി ക്യാമറ ഉൾപെടെ പരിശോധിക്കുന്നു. നിരവധി കേസുകളിൽ പ്രതിയായ ഗാർഡർ വളപ്പിലെയുവാവിനെയാണ് ചോദ്യം ചെയ്യുന്നത്. ഈ യുവാവിനെ പരിയാരം പൊലീസും ചോദ്യം ചെയ്യുന്നുണ്ട്.
0 Comments