Ticker

6/recent/ticker-posts

മെട്രോകപ്പ് പരയങ്ങാനത്തെ പരാജയപ്പെടുത്തി പൂച്ചക്കാട് സെമിയിൽ

കാഞ്ഞങ്ങാട്: ചിത്താരി ഹസീന ക്ലബ്ബ് സംഘടിപ്പിക്കുന്ന രണ്ടാമത് എസ്.എഫ്.എ അംഗീകൃത മെട്രോ മുഹമ്മദ് ഹാജി അഖി ലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ഫ്‌ളഡ് ലൈറ്റ് ടൂര്‍ണ്ണമെന്റെ നാലാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ     യങ്ങ് ഹീറോസിസ് പൂച്ചക്കാട് (യുണൈറ്റഡ് എഫ്.സി. നെല്ലിക്കുത്ത് ) സ്പോട്ടിങ് പരയങ്ങാനത്തെ (റോയൽ ട്രാവെൽസ് കോഴിക്കോട് ) പരാജയപ്പെടുത്തി സെമിയിൽ കടന്നു. കളി തുടങ്ങി അഞ്ചാം മിനിറ്റിൽ പൂച്ചക്കാടിനെ വിറപ്പിച്ചു കൊണ്ട് യായ ടൂർ പരയങ്ങാനത്തിന് വേണ്ടി വല കിലുക്കി ആദ്യ ഗോൾ നേടി. വാശിയേറിയ മത്സരമായിരുന്നു ഇരു ടീമുകളും നടത്തിയത്. ഇരുപത്തിനാലാം മിനിറ്റിൽ തിങ്ങി നിറഞ്ഞ പൂച്ചക്കാട്ടെ ഫുട്ബോൾ പ്രേമികളെ ആവേശത്തിലാക്കി  കില്ലെർ ഗോൾ തിരിച്ചടിക്കുകയായിരുന്നു. ആദ്യ പകുതിയിൽ സമനിലയിൽ ഇരു ടീമുകളും പൊരുതികളിച്ചു രണ്ടാം പകുതിയിൽ നാല്പത്തി ആറാം മിനിറ്റിൽ മിഥുൻ നേടിയ വിജയ ഗോളാണ് പൂച്ചക്കാടിനെ സെമി ഫൈനലിൽ എത്തിച്ചത്. മികച്ച കളിക്കാരൻ മിഥുൻ.
Reactions

Post a Comment

0 Comments