നെഞ്ച് വേദനയെ തുടർന്ന് വീട്ടമ്മയും ഹൃദയാഘാതത്തെ തുടർന്ന് വയോധികനും മരിച്ചു
February 28, 2025
കാഞ്ഞങ്ങാട് : വ്യത്യസ്ത ഇടങ്ങളിൽനെഞ്ച് വേദനയെ തുടർന്ന് വീട്ടമ്മയും ഹൃദയാഘാതത്തെ തുടർന്ന് വയോധികനും മരിച്ചു.ഹൃദയാഘാതം മൂലം പരപ്പ ക്ലീനിപാറയിലെ കരിപ്പാടക്കൻ കുഞ്ഞിരാമൻ 73 ആണ് മിച്ചത്. ഇന്ന് രാവിലെയാണ് മരണം.
ഭാര്യ: നാരായണി.
മക്കൾ: അനിജ, അജീഷ്.
മരുമകൻ: മധുസൂദനൻ എരളാൽ
സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ.
മംഗൽപ്പാടി പ്രദാപ്നഗറിലെ രാമചന്ദ്രയുടെ ഭാര്യ രാധ 67 നെഞ്ച് വേദനയെ തുടർന്ന് മരിച്ചു. ഇന്നലെ രാത്രി നെഞ്ച് വേദനയുണ്ടായി ഉപ്പളയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കുമ്പള പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments