നാട്ടിലേക്ക് വരുന്നതിനിടെ ട്രെയിനിൽ നിന്നും പുഴയിൽ വീണു. അഗ്നിരക്ഷാ സേന എത്തിയപ്പോഴേക്കും യുവാവ് നീന്തി കരയ്ക്കു കയറി. കളനാട് കട്ടക്കാലിലെ മുനാഫർ 28 ആണ് പാലത്തിലൂടെ പോകുകയായിരുന്ന ട്രെയിനിൽനിന്നും വടകരക്കടുത്ത് മൂരാട് പുഴയിൽ വീണത്. കോയമ്പത്തൂർ മംഗളൂരു ഇന്റർസിറ്റി എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം.
പുഴയിലേക്ക് ആരോ വീഴുന്നതു കണ്ട് പാലത്തിന് സമീപമുണ്ടായിരുന്ന വർ പൊലീസിലും അഗ്നിരക്ഷാ സേനയെയും വിവരം അറിയിച്ചു. അഗ്നിരക്ഷാ സേന എത്തി തിരച്ചിൽ നടത്താൻ തയാറെടുത്തപ്പോഴേക്കും മുനാഫർ നീന്തി കരക്ക് കയറിയിരുന്നു. യുവാവിനെ പൊലീസ് ആശുപത്രിയിൽ എത്തിച്ചു.വിദേശത്തുനിന്നും കോയമ്പത്തൂരിൽ വിമാനമിറങ്ങി കാസർകോടേക്കു വരുമ്പോഴാണ് അപകടം. ട്രെയിനിന്റെ വാതിലിൽ ഇരുന്ന് യാത്ര ചെയ്യുമ്പോൾ താഴേക്കു വീണതാണെന്ന് പറഞ്ഞു.
0 Comments